സിന്ധുവിന്റെ കിരീടമോഹം പൊലിഞ്ഞു
ജക്കാര്‍ത്ത: സീസണിലെ ആദ്യ കിരീടം തേടി ഇറങ്ങിയ പി.വി സിന്ധുവിന് നിരാശ. ഇന്നലെ നടന്ന ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ജപ്പാന്‍ താരത്തോട് പരാജയപ്പെട്ടതോടെയാണ് സിന്ധുവിന്റെ സ്വപ്നം പൊലിഞ്ഞത്. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച് ചാംപ്യനായത്.
സ്‌കോര്‍ 21-15, 21-16. ഫൈനലില്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ട് സെറ്റിലും സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു യമാഗുച്ചി പുറത്തെടുത്തത്. ആദ്യ സെറ്റിന്റെ ര@ണ്ടാം പകുതിയില്‍ നാല് പോയിന്റുകള്‍ക്ക് മുന്നിലണ്ടായിരുന്ന സിന്ധുവിനെതിരേ തുടര്‍ച്ചയായ പോയന്റുകള്‍ നേടി യമാഗുച്ചി സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ട@ാം സെറ്റില്‍ തുടക്കംമുതല്‍ ജാപ്പനീസ് താരം കൃത്യമായ ലീഡ് നിലനിര്‍ത്തിയാണ് കിരീടനേട്ടത്തിലെത്തിയത്. യമാഗുച്ചിയുടെ തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ട@ായിരുന്നില്ല.
ഇതോടെ ഈ വര്‍ഷത്തെ ആദ്യ കിരീടനേട്ടം സിന്ധുവിന് നഷ്ടമാവുകയും ചെയ്തു. നേരത്തെ ലോക മൂന്നാം റാങ്ക് താരം ചൈനയുടെ ചെന്‍ യു ഫെയിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ ഇടം പിടിച്ചത്. സ്‌കോര്‍ 21-9, 21-10. ടൂര്‍ണമെന്റിനെത്തിയ ഇന്ത്യയുടെ കെ. ശ്രീകാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ നേരത്തെ പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."