നദ്വത്ത് നഗര്‍-താമരച്ചാല്ക്കരി റോഡ് നിര്‍മാണം ഉടന്‍
പൂച്ചാക്കല്‍: നദ് വത്ത് നഗര്‍ - താമരച്ചാല്ക്കരി റോഡ് നിര്‍മാണം ഉടന്‍ തുടങ്ങും. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളും നല്കിരുന്നു.ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് സ്ഥലം സന്ദര്‍ശിച്ച് റോഡ് നിര്‍മാണം ഉടനെ ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയത്.കഴിഞ്ഞ അദ്ധ്യായന വര്‍ഷം നദ്വത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റെസിന്‍ റോഡിന്റെ ഗര്‍ത്തത്തില്‍ വീണ് അപകടത്തില്‍പ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് നിരവധി തവണ വിദ്യാര്‍ഥികളും വൃദ്ധരും റോഡില്‍ തെന്നി വീണിരുന്നു. റോഡ് പുനര്‍നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിപടിയുമുണ്ടായില്ല.എന്നാല്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയും ക്ലീന്‍ അരൂക്കുറ്റി ഫൗണ്ടേഷനും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കി .ഇതേ തുടര്‍ന്നാണ് ആറ് മീറ്റര്‍ വീതിയും 200 മീറ്റര്‍ നീളവുമുള്ള റോഡ് അളവ് നടത്തുകയും നിര്‍മ്മാണം ഉടനെ നടത്തുമെന്നും അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."