വാര്‍ത്താലോകത്ത് അരനൂറ്റാണ്ട് പിന്നിട്ട് മുഹ്‌യുദ്ദീന്‍
ചേവായൂര്‍: അര നൂറ്റാണ്ടായി സമകാലിക വിഷയങ്ങളും പത്ര വാര്‍ത്തകളും സ്വയം പ്രസിദ്ധീകരിച്ച് ജനങ്ങളിലെത്തിക്കുന്ന മുഹ്‌യുദ്ദീന്‍ ഇടിയങ്ങര 85ാം വയസ്സിലും തളരാതെ തന്റെ കര്‍മം തുടരുകയാണ്.
1962ല്‍ ഉറുപ്പിക അണപൈ, നയാ പൈസ ആയപ്പോള്‍ അതിന്റെ കൃത്യമായ കണക്കും വിശദ വിവരങ്ങളും പൊതുജങ്ങളിലെത്തിച്ച് തുടങ്ങിയ സേവനം പ്രായാധിക്യത്തെ വകവെക്കാതെ ഇന്നും അദ്ദേഹം ചെയ്യുന്നു. പ്രധാന വിഷയങ്ങളും പത്ര വാര്‍ത്തകളും പ്രത്യേകമായി അച്ചടിച്ച് കാല്‍നടയായി സഞ്ചരിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ സന്തോഷം കണ്ടെത്തുകയാണ് അദ്ദേഹം. പല പത്ര വാര്‍ത്തകളും പലരും കാണാറില്ലെന്നും കാണേണ്ട വാര്‍ത്തകളും അറിയേണ്ട വിഷയങ്ങളും ജനങ്ങളിലെത്തിക്കുകയാണ് എന്റെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നുമാണ് മുഹ്‌യുദ്ദീന്റെ പക്ഷം. 1971ലെ തലശ്ശേരി കലാപം കപട നാടകമായിരുന്നു എന്ന വാര്‍ത്ത ജനങ്ങളിലെത്തിക്കാന്‍ വല്ലാത്ത ആവേശമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അരനൂറ്റാണ്ടിനിടയില്‍ നിരവധി സംഭവങ്ങള്‍ പൊതുജനത്തിന്റെ മുന്നിലെത്തിച്ച മുഹയുദീന്‍ ഇപ്പോള്‍ സ്വവര്‍ഗ രതിയെ കുറിച്ച് സുപ്രഭാതത്തില്‍ വന്ന ലേഖനത്തില്‍ എത്തി നില്‍ക്കുകയാണ്. സലാം മിനി ഗൈഡ് എന്ന പ്രസിദ്ധീകരണം വഴി വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന മുഹ്‌യുദ്ദീന്‍ പ്രസിദ്ധീകരണം വഴി ആക്ഷേപ ഹാസ്യത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം നടത്തുന്നുണ്ട്.
പ്രസിദ്ധീകരണത്തിന് പരസ്യത്തിലൂടെ വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും സ്വന്തം കയ്യില്‍നിന്ന് പണം എടുക്കാറാണ് പതിവ്. ഇടിയങ്ങര ചെമ്മങ്ങാട് സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ മൂഴിക്കല്‍ വിരുപ്പിലാണ് താമസം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പെന്‍ഷനേഴ്‌സ് ലീഗിന്റെ ഭാരവാഹിയുമായ മുഹ്‌യുദ്ദീന്‍, കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍, നല്ലളം ഗവ. യു.പി സ്‌കൂള്‍, ഹിമായത്തുല്‍ ഇസ്‌ലാം,നെല്ലിക്കോട് എ.എം.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അറബിക് അധ്യാപകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."