വടകരയിലും പയ്യോളിയിലും വീടുകള്‍ക്ക് നേരെ ബോംബേറ്
വടകര: യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ നിധിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി ഒന്നോടെയാണ് സംഭവം.
വീടിന് മുന്‍ഭാഗത്തെ ചുമരിലാണ് സ്റ്റീല്‍ ബോംബ് പതിച്ചത്. അക്രമത്തില്‍ വീടിനു നാശനഷ്ടമുണ്ടായി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരില്‍ ആഴത്തില്‍ കുഴിയുണ്ടായിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. കുറച്ചു ദിവസങ്ങളായി ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശത്ത് കൊടി നശിപ്പിക്കലും വാക്കേറ്റവും നടക്കുന്നതിനിടയിലാണ് ബോബേറുണ്ടായത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വടകര പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
പയ്യോളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ പുറക്കാടുള്ള വീടിനു നേരെയാണ് അക്രമം നടന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറും തകര്‍ത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 1:30ഓടെയാണ് സംഭവം. മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു.
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. നേരെത്ത പ്രദേശത്ത് സി.പി.എം - ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പുറക്കാട്, കിടഞ്ഞികുന്ന് മേഖലകളില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."