ക്ലീന്‍ താമരശ്ശേരി: ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
താമരശ്ശേരി: പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ താമരശ്ശേരി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിത കര്‍മസേന പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നായി 95 സേനാ അംഗങ്ങളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സേനാ അംഗങ്ങള്‍ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും മാലിന്യങ്ങള്‍ തരം തിരിച്ച് വൃത്തിയാക്കുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിറവ് വേങ്ങേരിയുടെ റീസൈക്ലിങ് പ്ലാന്റുകളിലേക്ക് കൈമാറും. ഓരോ ആഴ്ചയിലുമാണ് ഹരിത സേന വീടുകളിലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുക.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു പോകുന്നതിനായി വാഹനം വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ആപേ ഗുഡ്‌സ് വാഹനങ്ങളാണ് വാങ്ങുന്നത്. ഇതിനായി 10 ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് പഞ്ചായത്ത് പ്രത്യേക ഫണ്ടുകള്‍ നീക്കിവച്ചതിന് പുറമെ ഓരോ വീടുകളില്‍ നിന്നും മാസത്തില്‍ 70 രൂപയും ശേഖരിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ സൗകര്യമൊരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ അധീനതയിലുള്ള അമ്പലമുക്കിലെ അഞ്ച് ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഘട്ടംഘട്ടമായി ബോധവല്‍ക്കരണ പരിപാടിയും നടത്തും. അലക്ഷ്യമായി മാലിന്യം തള്ളുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ഹരിതസേന അംഗങ്ങള്‍ക്കുള്ള യൂനിഫോം വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് അധ്യക്ഷനായി. പി.എസ് മുഹമ്മദലി, നവാസ് ഈര്‍പ്പോണ, വി.പി ആണ്ടി, ജസ്സി ശ്രീനിവാസന്‍, മഞ്ചിത, കെ. സരസ്വതി, രത്‌നവല്ലി, ഷൈലജ, ഒ.കെ അഞ്ചു, റസീന സിയാലി, ബിന്ദു ആനന്ദ്, വസന്ത ചന്ദ്രന്‍, സെക്രട്ടറി ബഷീര്‍, സഫിയ കാരാട്ട്, സജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."