വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കി സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു
ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കുള്ള സുരക്ഷിത യാത്രയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് കാര്യക്ഷമത ഉറപ്പിച്ചു.
കഴിഞ്ഞ മാര്‍ച്ചിനു മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത മുഴുവന്‍ വിദ്യാലയ വാഹനങ്ങളും പരിശോധനയ്‌ക്കെത്തിയിരുന്നു. രാവിലെ എട്ടിന് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച പരിശോധനയ്ക്ക് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട'് ഓഫിസര്‍ എബി ജോണ്‍ നേതൃത്വം നല്‍കി. സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെ സഹായത്തോടെയാണ് മേട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്. വിദ്യാര്‍ഥികള്‍ക്ക് അവര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് അവഗാഹം ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള സംയോജിത പരിശോധന നടത്തിയത്.
പരിശോധനയ്‌ക്കെത്തിയ വാഹനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ സ്‌കൂള്‍ മേധാവികള്‍ നല്‍കി. വാഹനങ്ങള്‍ നിരത്തിലിറക്ക് ഓടിക്കുന്നതിന് ആര്‍ ടി ഒ നേരത്തെ ഇറക്കിയ ഉത്തരവ് സ്‌കൂള്‍ മേധാവികള്‍ അംഗീകരിച്ചു. വാഹനങ്ങളില്‍ പ്രത്യേകിച്ച് ഒട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ചല്ല കൊണ്ടു പോകുന്നതെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. സ്‌കൂള്‍ ബാഗുകളും മറ്റും വാഹനങ്ങളുടെ വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നത് ഒരു കാരണവശാലും അനുവദിക്കരുത്.
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും അറ്റന്‍ഡര്‍മാരുടെയും ഫോണ്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍ എന്നിവ കൈവശമുണ്ടായിരിക്കണമെന്നും ആര്‍.ടി.ഒ അറിയിച്ചു. പരിശോധനയ്ക്ക് വിനേഷ് കെ , അനൂപ്, വേണു ടി ജി , ജോയി എസ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."