ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ബുധനാഴ്ച തുടക്കം
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് ബുധനാഴ്ച്ച തുടക്കം കുറിക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ കൂടുതല്‍ അപകടകരമായ വകഭേദം വ്യാപിക്കുന്നുണ്ടെന്നും എന്നാല്‍, ഖത്തറില്‍ അപകടകരമായ സ്ഥിതി വിശേഷമില്ലെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ഫൈസര്‍, ബയോഎന്‍ടെക് കമ്പനി ഉല്‍പ്പാദിപ്പിച്ച വാക്‌സിനാണ് ഖത്തറില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ബാച്ച് ഇന്ന് രാത്രി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം ഡിസംബര്‍ 23 മുതല്‍ ജനുവരി 31വരെയായിരിക്കും. 70 വയസ്സിന് മുകളിലുള്ളവര്‍, മാറാവ്യാധികളുള്ള മുതിര്‍ന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍ കുത്തിവയ്പ്പ് ലഭ്യമാക്കുക.
മൂന്ന് ആഴ്ച്ചകള്‍ക്കിടയിലായി രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുക. ശരീരം വാക്‌സിനോട് പ്രതികരിക്കുന്നതിന്റെ ഭാഗമായി ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാമെന്ന് ഡോ. അല്‍ ഖാല്‍ പറഞ്ഞു. രാജ്യത്തെ ഏഴ് ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ നല്‍കുക. അല്‍ വജ്ബ, ലഇബീബ്, അല്‍ റുവൈസ്, ഉം സലാല്‍, റൗദത്ത് അല്‍ ഖഐല്‍, അല്‍ തുമാമ, മുഐതര്‍ എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് ഡോയ മറിയം അബ്ദുല്‍ മലിക് പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ ഫോണ്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി വിവരമറിയിക്കും. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."