HOME
DETAILS

ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ചിലയിടങ്ങളില്‍ റെഡ് അലര്‍ട്ട്

  
backup
July 22 2019 | 03:07 AM

heavy-rain-continue

 

തിരുവനന്തപുരം: മഴ ശക്തിയാര്‍ജിച്ചതോടെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ക്കോട്ടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കോഴിക്കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചു. പ്ലസ് ടു വരെയുള്ളവയ്ക്ക് കോഴിക്കോട് കലക്ടര്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് കോളജുകളേയും പ്രഫഷണല്‍ കോളജുകളേയും ഉള്‍പ്പെടുത്തുകയായിരുന്നു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയില്‍ കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും.

അതേസമയം, ജില്ലയില്‍ അവധിയാണെന്ന വിധത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ എറണാകുളം ജില്ലാ കലക്ടര്‍ നിഷേധിച്ചു. എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കലക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെയും ഔദ്യോഗിക ഫെയ്‌സ്ബുക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.

അതേസമയം, ഇന്നലെ മുതല്‍ തുടരുന്ന കനത്തമഴയില്‍ പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. കണ്ണൂര്‍ കോഴിക്കോട് പാതയില്‍ ഒന്നര മണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്. സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ അമ്പത് കിലോമീറ്ററില്‍ കൂടാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയില്‍ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറയില്‍ നിരവധി വീടുകള്‍ കടലെടുത്തു.

കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  35 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago