HOME
DETAILS

പകര്‍ച്ചവ്യാധിക്കെതിരേ അടിയന്തിര നടപടികളുമായി ജില്ലാ ഭരണകൂടം

  
backup
May 28 2017 | 00:05 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



കാക്കനാട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ചര്‍ച്ച ചെയ്തു. എച്ച്1എന്‍1, ഡെങ്കിപ്പനി എന്നിവ അപകടകരമായ നിലയില്‍ പടരുന്ന പായിപ്രയില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക്ക് ആരംഭിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ പരിഗണിക്കാനും പനി പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ജില്ലാകളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിത മേഖലയില്‍ എല്ലാവിധ വൈദ്യസഹായവുമെത്തിക്കുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു. മുവാറ്റുപുഴ ജില്ല ആശുപത്രിയുടെ പരിസരം ശുചീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി.
കൊതുക് വളരാനുള്ള സാഹചര്യം വളരെ കൂടുതലുള്ള തോട്ടം മേഖലയാണ് പായിപ്ര. കൊതുകിന്റെ ഉറവിട നശീകരണത്തിന് ഓരോരുത്തരും പ്രാധാന്യം നല്‍കണം. ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം മെയ് 28 മുതല്‍ ജൂണ്‍ 30 വരെ നടത്തുമെന്നും ഡിഎംഒ അറിയിച്ചു. മാലിന്യമകറ്റാം, രോഗങ്ങളും എന്ന ക്യാംപെയ്‌നില്‍ കൊതുക് നശീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും കുടിവെളള ക്ലോറിനേഷനും മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. ഓരോ മേഖലയും കൃത്യമായി മാപ്പിംഗ് നടത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മീസില്‍സ് ആന്റ് റൂബെല്ല വാക്‌സിനേഷന്‍ (എം.ആര്‍ വാക്‌സിനേഷന്‍) സര്‍ക്കാര്‍ പ്രതിരോധ വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഫലപ്രദമാണെന്ന് ഡി.എം.ഒ പറഞ്ഞു.
മുവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് രണ്ടു വര്‍ഷം മുന്‍പ് മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മാറ്റിപ്പാര്‍പ്പിച്ച നാല് കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടും സ്ഥലവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. മുവാറ്റുപുഴ നഗരവികസനത്തിനായുള്ള സ്ഥലം എറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കളമശേരി മുട്ടാര്‍ പുഴ ശുചീകരണവുമായി ബന്ധപ്പെട്ട വിഷയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ യോഗത്തില്‍ ഉന്നയിച്ചു. കുന്നുകര പഞ്ചായത്തിലെ പകല്‍ വീടു പൂര്‍ത്തിയാക്കുന്നതിന് നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വാഹനാപകടം തടയാന്‍ വിദ്യാലയങ്ങള്‍ക്കു മുമ്പിലുള്ള റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയ്ക്കായുള്ള ഫണ്ട് ലഭ്യമായാലുടന്‍ സീബ്രാ ലൈനുകള്‍ തയ്യാറാക്കുമെന്ന് ആര്‍ടിഒ പറഞ്ഞു.
തങ്കളം കാക്കനാട് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും അതിനോടനുബന്ധിച്ച സ്ഥലമേറ്റെടുക്കലും വേഗത്തിലാക്കും. ഇതു സംബന്ധിച്ച് യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ കളക്ടറേറ്റില്‍ ചേരാന്‍ തീരുമാനമായി. കഴിഞ്ഞ വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കു മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്‌ളാനിങ് ഓഫിസര്‍ സാലി ജോസഫ്, അസിസ്റ്റന്റ് കളക്ടര്‍ ഇഷ പ്രിയ, എന്നിവരും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago