മുഖ്യമന്ത്രിയുടെ കേരള പര്യടനം കൊല്ലത്ത് തുടങ്ങി:ചടങ്ങ് ബഹിഷ്കരിച്ച് എന്‍.എസ്.എസ്
കൊല്ലം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി.കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്.
എന്നാല്‍ ചടങ്ങ് ബഹിഷ്ക്കരിച്ച് എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍. പരിപാടിയില്‍ എന്‍.എസ്.എസ് കൊല്ലം താലൂക്ക് യൂനിയന്‍ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെങ്കിലും സമ്പര്‍ക്കപരിപാടിക്ക് എത്തില്ലെന്നും ചടങ്ങ് ബഹിഷ്കരിക്കുകയാണെന്നും എന്‍.എസ്. എസ് അറിയിച്ചു.സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് വിശദീകരിച്ചാണ് എന്‍.എസ്എസ് സമ്പര്‍ക്ക പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
മുന്നോക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിലും മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നയത്തോടും എന്‍. എസ്.എസിന് എതിര്‍പ്പുണ്ട്. വിവിധ മതസമുദായ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്ക്കാരിക നായകര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവാദം നടത്തുകയാണ്.
കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത യാത്ര.നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എല്‍ ഡി എഫിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് മുഖ്യമന്ത്രിയുടെ പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."