HOME
DETAILS

കൗണ്ട് ഡൗണ്‍ തുടങ്ങി; ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാന്‍- 2 പറന്നുയരും

  
backup
July 22 2019 | 03:07 AM

chandrayaan-2-launch-countdown-for-rocket-take-off-going-smoothly

 

ബെംഗളൂരു: ഒരാഴ്ച നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിക്ഷേപനത്തിന് തയാറായി ചന്ദ്രയാന്‍- 2. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാവാകാശ നിലയത്തിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാന്‍-2 ഐ.എസ്.ആര്‍.ഒയുടെ 'ഫാറ്റ്‌ബോയ്' ജി.എസ്.എല്‍.വി മാര്‍ക്ക്-3 (എം.കെ-1) കുതിച്ചുയരും. വിക്ഷേപണത്തിന് മുന്നോടിയായി 20 മണിക്കൂര്‍ മുന്‍പാണ് കൗണ്ട്ഡൗണ്‍ തുടങ്ങാറുള്ളത്. ഇതുപ്രകാരം ഇന്നലെ വൈകീട്ട് 6.43ന് കൗണ്ട്ഡൗണ്‍ തുടങ്ങി. കൗണ്‍ഡൗണ്‍ സമയത്തും റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന പ്രവര്‍ത്തിയും അവസാനഘട്ട പരിശോധനകളും നടക്കുന്നുണ്ട്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 2.

 

റോക്കറ്റിലെ സാങ്കേതിക തകരാറിനെതുടര്‍ന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, വിക്ഷേപണത്തിന് കഷ്ടിച്ച് ഒരുമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നു.

വിക്ഷേപണ തീയതി വൈകിയെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സെപ്റ്റംബര്‍ ആറിന് തന്നെ ചാന്ദ്രയാന്‍- 2 ചന്ദ്രനില്‍ ഇറക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ തീരുമാനം. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. അതേസമയം ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴ് ദിവസം ആക്കിയും തിരുത്തി.

3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. 384,400 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്താന്‍ പേടകത്തിന് 53 ദിവസം വേണം. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള വിശദമായ പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാന്‍ ഒന്ന് പേടകമായിരുന്നു. 978 കോടി രൂപയാണ് ചെലവ്.

Chandrayaan-2 launch, Countdown for rocket take-off going smoothly



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago