HOME
DETAILS
MAL
സര്‍ഫാസി നിയമം റദ്ദുചെയ്യണം: കേരള ജനപക്ഷം
backup
October 04 2018 | 06:10 AM
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സര്‍ഫാസി നിയമം റദ്ദാക്കണമെന്ന് കേരള ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാന്‍ എസ്. ഭാസ്‌ക്കരപിള്ള ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് വായ്പാ കുടിശ്ശികയുടെ പേരില്‍ 60 ദിവസത്തെ കാലവധിക്ക് നോട്ടിസ് നല്‍കി 61-ാം ദിവസം കോടതിയോ സര്‍ക്കാരോ അറിയാതെ ജാമ്യവസ്തു ബലമായി കൈക്കലാക്കുന്ന നടപടിയാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. ജാമ്യവസ്തുക്കള്‍ മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്ന മാഫിയാസംഘങ്ങളുമായി ബങ്കുകളുടെ തലപ്പത്തിരിക്കുന്നവരുടെ ബന്ധവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.എ. നജുമുദ്ദീന്‍ അധ്യക്ഷനായി. ജോസ് ഫ്രാന്‍സിസ്, ബേബി പാറക്കാടന്‍, മുഹമ്മദ് കോയ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."