പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘം പ്രവര്‍ത്തനം സുതാര്യമല്ലെന്ന് ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍
മാനന്തവാടി: ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി രൂപീകരിച്ച പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ പറഞ്ഞു. സംഘത്തില്‍ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംഘത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. പ്രഥമദൃഷ്ട്യാ തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ മുപ്പതു വര്‍ഷത്തെ കണക്കുകളും രേഖകളും കൃത്യമല്ല. രേഖകള്‍ പലതും കാണാനില്ലാത്ത അവസ്ഥയാണ്. ജീവനക്കാരുടെ നിയമനത്തിലും യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ല. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചല്ല ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്. സ്വകാര്യ പ്രസ്സുകളിലാണ് ഇത് അച്ചടിച്ചത്. സര്‍ക്കാര്‍വിവിധ കാലങ്ങളില്‍ നല്‍കിയ ഗ്രാന്റുകളുടെ വിവരങ്ങളും വിനിയോഗ വിവരങ്ങളും നല്‍കാന്‍ വിവിധ വകുപ്പുകളോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും അവ കിട്ടുന്ന മുറക്ക് സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘം സ്ഥാപിച്ച 1986 മുതലുള്ള രേഖകള്‍ പരിശോധിച്ച അദ്ദേഹം രേഖകള്‍ പിടിച്ചെടുത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 8 ബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാല് ബസുകള്‍ മാത്രമാണ് ഉള്ളതെന്നും അതില്‍ രണ്ട് ബസ് കട്ടപ്പുറത്താണെന്നും സംഘം സെക്രട്ടറി ഹേമന്ത് കമ്മീഷന് മൊഴി നല്‍കി. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്ന മാനന്തവാടി എ.ടി.ഒ. പി രഞ്ജിത്തിനെ കമ്മീഷന്‍ സിറ്റിങിനിടെ വിളിച്ചു വരുത്തി വിസ്തതരിച്ചു.
കട്ടപ്പുറത്ത് കിടക്കുന്ന ബസുകളും അദ്ദേഹം പരിശോധിച്ചു. കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് ജൂണ്‍ 15 നകം മറുപടി നല്‍കാന്‍ പ്രിയദര്‍ശിനി, സഹകരണ ,റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല കലക്ടറുടെ ചാര്‍ജ് വഹിക്കുന്ന എ.ഡി.എം കെ.എം രാജു, താഹസില്‍ദാര്‍ എന്‍.ഐ ഷാജു, ജില്ല ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസര്‍ വാണിദാസ് തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും തെളിവെടുപ്പിന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."