HOME
DETAILS
MAL
ജമ്മു കശ്മീര്‍ ഡിസിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിന് മുന്നേറ്റം
backup
December 22 2020 | 06:12 AM
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് (ഡിഡിസി) നടന്ന വോട്ടെടുപ്പില്‍ ഗുപ്കര്‍ സഖ്യം മുന്നേറുന്നു. ബി.ജെ.പിയും സഖ്യവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.
ജില്ലാ വികസന കൗണ്‍സിലിന്റെ (ഡിഡിസി) 280 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീരിലെ 20 ജില്ലകളില്‍ എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആരംഭിച്ച് ഡിസംബര്‍ 19നാണ് വോട്ടെടുപ്പ് അവസാനിച്ചത്. 51 ശതമാനം പേരാണ് ഡിഡിസിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി പോരാടാന്‍ ഒത്തുചേര്‍ന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഗുപ്കര്‍ അലയന്‍സ് ബിജെപി, കോണ്‍ഗ്രസ് എന്നിവയാണ് മത്സരത്തിലെ പ്രധാന പാര്‍ട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."