വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന്
കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തിലും വാടക വീട് താനറിയാതെ പൊളിച്ചു മാറ്റി വീട്ടു സാധനങ്ങള്‍ നശിപ്പിച്ച സംഭവത്തിലും പരാതി നല്‍കിയിട്ടും പൊലിസ് നടപടിയെടുത്തില്ലെന്ന് സനാധന കള്‍ച്ചറല്‍ മിഷന് ജനറല്‍ സെക്രട്ടറി കീഴ്പ്പാട് ചെറിയ നാരായണന് നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2015 മെയ് 23ന്് തരുവണയിലെ തന്റെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറി ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വെള്ളമുണ്ട പൊലിസില്‍ പരാതിപ്പെട്ടെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കൂടാതെ ഇക്കഴിഞ്ഞ ജനുവരിയില്‍ കല്‍പ്പറ്റയില്‍ താനും കുടുംബവും വാടകക്ക് താമസിക്കുകയായിരുന്ന വീട് തന്റെ അറിവില്ലാതെ ഉടമ പൊലിസിന്റെ ഒത്താശയോടെ പൊളിച്ചുമാറ്റിയിരുന്നു.
സംഭവത്തില്‍ വീട്ടുപകരണങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കല്‍പ്പറ്റ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."