HOME
DETAILS

വാട്ടര്‍ടാങ്ക് ഉടന്‍ പൊളിച്ചു നീക്കണമെന്ന്

  
backup
October 04 2018 | 06:10 AM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3

ആലപ്പുഴ: പട്ടണക്കാട്ട് മൂന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് ഭീഷണിയായ ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് ഉടന്‍ പൊളിച്ചു നീക്കണമെന്ന് സംസ്ഥാന മനുഷ്യകാശ കമ്മിഷന്‍.
ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ആര്‍.ഡി.ഒക്കുമാണ് കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവ് നല്‍കിയത്. പട്ടണക്കാട് കളത്തില്‍ ഹൗസില്‍ കെ.കെ. കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കാലപഴക്കമുള്ള വാട്ടര്‍ടാങ്ക് ജീര്‍ണിച്ച അവസ്ഥയിലാണെന്ന് പരാതിയില്‍ പറയുന്നു. 2015 ഡിസംബര്‍ 4 ന് ആലപ്പുഴ ആര്‍.ഡി.ഒ ടാങ്ക് പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. പരാതിക്കാരന്റെ വീടിന് സമീപമുള്ള പമ്പ് ഹൗസും പൊളിച്ചു മാറ്റേണ്ടതാണെന്ന് ജല അതോറിറ്റി കമ്മീഷനെ അറിയിച്ചു. പമ്പ് ഹൗസ് പൊളിക്കാനുള്ള അനുവാദം കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍.ഡി.ഒ കോടതി ഉത്തരവ് അധികൃതര്‍ മാനിച്ചിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്. ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അപകടം സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകുമെന്നും മൂന്നു വര്‍ഷത്തെ കാലതാമസം അനുവദനീയമല്ലെന്നും ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് നടപ്പിലാക്കി മൂന്നു മാസത്തിനകം അറിയിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago