HOME
DETAILS

ശബരിമല സ്ത്രീ പ്രവേശനം: കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും

  
backup
October 04 2018 | 06:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%95-4

ആലപ്പുഴ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ കൂട്ടായ്മ ഒന്‍പതിന് വൈകിട്ട് നാലിന് നടത്തുവാന്‍ ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടായ്മ ഉദഘാടനം ചെയ്യും. കേരളത്തിന്റെ മത സൗഹാര്‍ദത്തിന്റെ പ്രതീകമായ ശബരിമലയെ വിവാദങ്ങളിലേക്ക് തള്ളി വിടുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഈ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന പ്രഖ്യാപിത നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും യു.ഡി.എഫ് നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡുകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനവും ഇത് വ്യക്തമാക്കുന്നുണ്ട്. സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള സമീപനമാണ് ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സ്ത്രീ പ്രവേശനത്തെ പരസ്യമായി ആര്‍.എസ്.എസ് അനുകൂലിക്കുകയും എന്നാല്‍ മറ്റു സംഘ്പരിവാര്‍ സംഘടനകള്‍ സമരത്തിന് ഇറങ്ങുകയും ചെയ്യുന്നത് ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്.
ആര്‍.എസ്.എസ് നേതാക്കളായ ഭയ്യാജിജോഷിയുടെയും, പി. ഗോപാലന്‍കുട്ടിയുടെയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെയും നിലപാടുകള്‍ ഇതിന് ഉദാഹരണമാണന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍ ജയപ്രകാശ്, ബി. ബാബു പ്രസാദ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ട്രെഷറര്‍ ജോണ്‍സണ്‍ എബ്രഹാം, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, കെ.പി.സി.സി സെക്രട്ടറി കെ.പി ശ്രീകുമാര്‍, ഡി. സുഗതന്‍, കെ.കെ ഷാജു, കോശി എം.കോശി, ഡി. വിജയകുമാ, അഡ്വ. ഇ. സമീര്‍, ടി.ജി പത്മനാഭന്‍ നായര്‍, സി.കെ ഷാജി മോഹന്‍, എബി കുര്യാക്കോസ്, എം.എം ബഷീര്‍, എസ്. ശരത്, കെ. സാദിഖ് അലിഖാന്‍, എം.കെ ജിനദേവ്, എം.എന്‍ ചന്ദ്രപ്രകാശ്, അലക്‌സ് മാത്യു, ജി. മുകുന്ദന്‍പിള്ള, രവീന്ദ്രദാസ്, അനില്‍ ബോസ്, കുഞ്ഞുമോള്‍ രാജു, എ.എ അസീസ് കുഞ്ഞ് സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago