മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഘത്തിനിരയായി
ഭോപാല്‍: മധ്യപ്രദേശില്‍ 16 വയസുകാരിയായ പെണ്‍കുട്ടി ഒരു വര്‍ഷത്തോളം കൂട്ട ബലാത്സംഘത്തിനിരയായതായി
പരാതി. ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. 50 വയസുകാരനായ കാറ്ററിങ് കോണ്ട്രാക്ടര്, അദ്ദേഹത്തിന്റെ മകനായ നിയമവിദ്യാര്‍ഥി, മറ്റു നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഇവരെ പിടികൂടിയതായി പൊലിസ് അറിയിച്ചു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉണ്ടെന്ന് പൊലിസ് പറഞ്ഞു.
2018 മാര്‍ച്ചില്‍ ഒന്‍പതാം ക്ലാസില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. അമ്മയുടെ മരണത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച പെണ്‍കുട്ടി പിന്നീട് സഹോദരിക്കും പിതാവിനുമൊപ്പമായിരുന്നു താമസം. പിതാവ് ജോലിക്കു പോകുന്ന സമയത്ത് അടുത്ത് താമസിക്കുന്ന കോണ്‍ട്രാക്ടറെ മകളെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പിതാവായ കോണ്‍ട്രാക്ടറും മകനും പീഡിപ്പിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സ്കൂളിലെ ബോയ് ഫ്രണ്ടുമായുള്ള ബന്ധം പിതാവിനോട് പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."