ഉറക്കത്തിനിടെ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
മാനന്തവാടി: ഉറക്കത്തിനിടെ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. അഞ്ചാംമൈല്‍ ചക്കര അബ്ദു റഹ്മാന്റെ ഭാര്യ സുഹറയുടെ സ്വര്‍ണമാലയും പാദസരവുമാണ് ഇന്നലെ പുലര്‍ച്ചെ മോഷ്ടാക്കള്‍ കവര്‍ന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴു പവന്റെ മാലയുള്‍പ്പെടെ 11 പവന് നഷ്ടപ്പെട്ടതായി വീട്ടുകാര്‍ വെള്ളമുണ്ട പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവ സമയത്ത് അബ്ദുറഹ്മാനും ഭാര്യ സുഹറയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന സുഹറയുടെ കാലില്‍ നിന്നും പാദസരം ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുഹറ ഉണരുകയും ലൈറ്റിടുകയുമായിരുന്നു. ഇതോടെ മുഖം ഷാള്‍ കൊണ്ട് മറച്ച രണ്ട് പേര് മുറിയില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴുത്തിലെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതറിഞ്ഞത്. വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."