നാല്‍പ്പതു ദിവസംകൊണ്ട് സംസ്ഥാനത്തു പിടിച്ചത് ആയിരം കിലോ മയക്കുമരുന്ന്: ഋഷിരാജ് സിങ്
കഠിനംകുളം: നാല്‍പ്പതു ദിവസം കൊണ്ട് സംസ്ഥാനത്തു ആയിരം കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഈ അവസ്ഥയിലായാല്‍ കേരളം ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനമായി മാറുമെന്നും കമ്മീഷണര്‍. ശിശു സംരക്ഷണം ശിശു അവകാശം എന്നീ വിഷയങ്ങളില്‍ കാര്യവട്ടം എല്‍.എന്‍.സി.പിയില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളെ മാത്രമല്ല സമൂഹത്തിനെയാകെ മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ വരിഞ്ഞു കെട്ടിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കു മരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നത് അപകടകരമായ അവസ്ഥയാണ്. രക്ഷകര്‍ത്താക്കള്‍ മക്കളുമായി ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നില്ല എന്നതാണ് മയക്കുമരുന്നുഉപയോഗം വ്യാപകമാകാന്‍ കാരണമെന്ന്അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് മാഫിയ തന്നെ വിദ്യാര്‍ഥികളെ കെണിയിലാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കച്ചവടം നടത്തുന്നവരെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ. ജി കിഷോര്‍ അധ്യക്ഷനായി. ഡോ.ജോര്‍ജ് മാത്യു , ഡോ ശൈലജ മേനോന്‍, ജി ഐസക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."