കല്ലടയാറ്റില്‍ നിന്നുള്ള അനധികൃത മണല്‍ക്കടത്ത് വ്യാപകം
കൊട്ടാരക്കര: പ്രളയത്തിനു ശേഷം കല്ലടയാറ്റില്‍ നിന്നുള്ള അനധികൃത മണല്‍കടത്ത് വ്യാപകമായി. രാത്രി കാലങ്ങളിലാണ് മണലൂറ്റും കടത്തും നടക്കുന്നത്.
കല്ലടയാറില്‍ ജലനിരപ്പുയരുകയും കരകവിഞ്ഞൊഴുകുകയും ചെയ്ത സമയത്ത് ആറ്റില്‍ വലിയ തോതില്‍ മണല്‍ ശേഖരം അടിഞ്ഞു കൂടിയിരുന്നു.
വര്‍ഷങ്ങളായി നടന്നു വന്നിരുന്ന മണലൂറ്റു നിമിത്തം ആറ്റിലെ മണല്‍സമ്പത്ത് നഷ്ടമായിരുന്നു. കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് ഈ സാഹചര്യം മാറിയത്. ഈ മണല്‍സമ്പത്താണ് വീണ്ടും കൊള്ളയടിച്ചു തുടങ്ങിയിട്ടുള്ളത്. കുന്നത്തൂര്‍, താഴം, കരിമ്പിന്‍ പുഴ, ആറ്റുവാശ്ശേരി എന്നിവിടങ്ങളിലാണ് വ്യാപകമായി മണലൂറ്റുന്നത്. ആറിന്റെ മറുകരയില്‍ നിന്നും വള്ളങ്ങളില്‍ ഇക്കരെയെത്തിയാണ് രാത്രിയില്‍ മണല്‍ വാരുന്നത്.
ഇത് മറുകരയിലെത്തിച്ച് ആറ്റുതീരങ്ങളില്‍ സംഭരി ച്ചു സൂക്ഷിച്ചാണ് വില്‍പന. ആറ്റിനക്കരെയുള്ള കടമ്പനാട് , ഏനാദിമംഗലം പഞ്ചായത്തുകളാണ് മണല്‍സംഭരണകേന്ദ്രങ്ങള്‍. പൊലിസും റവന്യു അധികൃതരും ഇത് കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."