മരട് നഗരസഭ കോണ്‍ഗ്രസ് പിന്തുണയോടെ വിമതന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്
മരട്: നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന് ബോബന് നെടുംപറമ്പില്‍ തെരഞ്ഞടുക്കപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന സുരേഷ് ബാബു രാജിവച്ച ഒഴിവിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ദേവൂസ് ആന്റണി, സുരേഷ് ബാബു, ബോബന് നെടുംപറമ്പില്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്.
എല്‍.ഡി.എഫ് അംഗങ്ങളായ സന്തോഷ്, ബിന്ദു പ്രശാന്ത് എന്നിവര്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുകയായിരുന്നു. മുപ്പത്തിമൂന്ന് അംഗ നഗരസഭ കൗണ്‍സിലില്‍ പതിനഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുന്നതിന് വിമതരായി ജയിച്ച അബ്ദുള്‍ ജബ്ബാര്‍ പാപ്പനക്ക് വൈസ് ചെയര്മാന് സ്ഥാനവും ബോബന് നെടുംപറമ്പിലിന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സ്ഥാനവും നല്‍കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇവര്‍ സ്ഥാനങ്ങള്‍ പരസ്പരം മാറുന്നതിനും ധാരണയായതായാണ് വിവരം.
പതിനേഴ് പേരുടെ പിന്തുണയോടെ ഭൂരിപക്ഷം നേടിയ യു.ഡി.എഫ് നിലവിലെ എല്‍.ഡി .എഫ് പിന്തുണക്കുന്ന ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍ കുമാറിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 30ന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. നിലവിലെ സ്ഥിതിയനുസരിച്ച് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."