HOME
DETAILS
MAL
ജെ.ഡി.എസ് പിളര്‍ന്നു
backup
December 22 2020 | 11:12 AM
കോഴിക്കോട്: ജെ.ഡി.എസ് (ജനതാ ദള്‍ സെക്യുലര്‍) പിളര്‍ന്നു. സി.കെ നാണു വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ വര്‍ക്കിങ് സെക്രട്ടറിമാരെയും ജില്ലാ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. മാത്യു ടി.തോമസിന്റെ നേതൃത്വത്തിലെ സംസ്ഥാന കമ്മിറ്റിയ്ക്ക് ബദലായണ് സി.കെ നാണുവിന്റെ നേതൃത്വത്തില്‍ പുതിയ വിഭാഗം രൂപീകരിച്ചത്.
സി.കെ.നാണുവിന്റെ നേതൃത്വത്തിലെ കമ്മിറ്റിയെ പിരിച്ചുവിട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ മാത്യു ടി.തോമസിന്റെ നേതൃത്വത്തില്‍ താല്കാലിക കമ്മിറ്റിയുണ്ടാക്കിയിരുന്നു. ഇതിനെതിരെ ചേര്‍ന്ന സമാന്തര കൗണ്‍സില്‍ യോഗം ദേവഗൗഡയുടെ തീരുമാനം അസാധുവെന്നും ബി.ജെ.പിക്കൊപ്പം ചേരുന്ന ദേവഗൗഡയെ അംഗീകരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."