വിവാഹേതര ലൈംഗിക ബന്ധം; സുപ്രിം കോടതി വിധി പുനഃപരിശോധിക്കണം
കൊല്ലം: വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ലായെന്നും സ്വവര്‍ഗ്ഗരതി മനുഷ്യാവകാശമാണെന്നുമുള്ള സുപ്രീംകോടതിയുടെ വിധി സദാചാര ധാര്‍മികതയുടെ അടിത്തറ ഇളക്കുന്നതും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ കൊല്ലം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് യഥാസ്ഥാനത് തന്നെ സ്ഥാപിച്ച് ഇന്ത്യയുടെ മതേതരത്വം ഭദ്രമാക്കണമെന്ന് സര്‍ക്കാരിനോടും കോടതിയോടും യോഗം ആവശ്യപ്പെട്ടു. മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. മതനിയമങ്ങള്‍ വ്യാഖ്യാനിക്കപ്പെടേണ്ടത് മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം. ഇത്തരം കാര്യങ്ങളെകുറിച്ചും 'തീവ്രതയും ഭീകരതയും ഇസ്‌ലാമിന് അന്യമാണ്' എന്നതിനെക്കുറിച്ചും ഭരണഘടനാ വിദഗ്ധന്മാര്‍ ഉള്‍പ്പടെ യുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന സെമിനാര്‍ ഡിസംബര്‍ അവസാനത്തില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.പി.അബൂബക്കര്‍ ഹസ്രത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.കെ ഉമര്‍ മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എന്‍. ജാബിര്‍ മൗലവി, ഇ.കെ സുലൈമാന്‍ ദാരിമി, വൈ.എം ഹനീഫാ മൗലവി, ഇബ്രാഹീം മന്നാനി, നിസാറുദ്ദീന്‍ നദ്‌വി , യു.കെ അബ്ദുര്‍റഷീദ് മൗലവി, ജൗഹ റുദ്ദീന്‍ മൗലവി, ശരീഫുദ്ദീന്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."