HOME
DETAILS
MAL
ആശുപത്രി വാങ്ങാന്‍ കരാര്‍; ജയലാല്‍ എം.എല്‍.എക്കെതിരേ പാര്‍ട്ടി നടപടി
backup
July 22 2019 | 11:07 AM
തിരുവനന്തപുരം: പാര്‍ട്ടിയെ അറിയിക്കാതെ കോടികള്‍ മുടക്കി സൗസൈറ്റി ആശുപത്രി വാങ്ങിയ സംഭവത്തില്‍ ജി.എസ് ജയലാല്‍ എം.എല്‍.എക്കെതിരേ സി.പി.ഐ നടപടി സ്വീകരിച്ചു. അദ്ദേഹം നിലവില്‍ വഹിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാനാണു തീരുമാനം.
ജയലാല്‍ പ്രസിഡന്റായ സാന്ത്വനം കോപറേറ്റിവ് സൊസൈറ്റിയാണ് പാര്‍ട്ടിയെ അറിയിക്കാതെ 5.25 കോടി രൂപയ്ക്ക് ആശുപത്രി വാങ്ങിയത്. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ കൗണ്‍സില്‍ അംഗമാണ് ചാത്തന്നൂരില്‍നിന്നുള്ള എം.എല്‍.എ. ആശുപത്രി വാങ്ങാന്‍ 5.25 കോടി രൂപയ്ക്കായിരുന്നു കരാറായിരുന്നത്. ഇതില്‍ ഒരു കോടി രൂപ കൈമാറിയിട്ടും പാര്‍ട്ടിയുടെ അനുമതി വാങ്ങാന്‍ എം.എല്‍.എ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."