HOME
DETAILS

ആത്മസംസ്‌കരണത്തിന്റെ പുണ്യകാലം

  
backup
May 28 2017 | 00:05 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa-2



 
പുണ്യകാലംകൊച്ചി: ആത്മീയമായും ഭൗതികമായും മുസ്ലിം ലോകം സംസ്‌കരിക്കപ്പെടുന്ന വിശുദ്ധമാസത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ലോകമനുഷ്യര്‍ക്ക് നേര്‍വെളിച്ചമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചമാസം, കാരുണ്യത്തിന്റെ മാസം, പാപമോചനത്തിന്റെ മാസം, നരകവിമുക്തിയുടെ മാസം തുടങ്ങി നിരവധി മഹത്വങ്ങളടങ്ങിയമാസമാണ് റമദാന്‍ മാസം. മുഹമ്മദ് നബി (സ) പറഞ്ഞു,  മറ്റാര്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത അഞ്ച് സവിശേഷതകളാണ്  റമദാന്‍ മാസത്തില്‍ എന്റെ സമുദായത്തിന് നല്‍കിയിരിക്കുന്നത്. ഒന്ന് നോമ്പുകാരന്റെ വായിലെ ഗന്ധം  അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും. രണ്ട് പ്രദോഷം വരെ മലക്കുകള്‍ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടികൊണ്ടിരിക്കും. മൂന്നാമതായി എല്ലാ ദിവസവും അല്ലാഹു അലങ്കരിക്കും. നാല് പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെടും. അഞ്ചാമതായി റമദാനിലെ അവസാന രാവുകളില്‍ എല്ലാവര്‍ക്കും അല്ലാഹു പാപങ്ങള്‍ പൊറുത്തുനല്‍കികൊണ്ടിരിക്കും.  അപ്പോള്‍ അനുചരന്മാര്‍ റസൂലിനോട് ചോദിച്ചു അത് ലൈലത്തുല്‍  ഖദര്‍ ആണോയെന്ന്. റസൂര്‍ മറുപടി പറഞ്ഞു അല്ല, അത് ഏതൊരു തൊഴിലാളിക്കും തൊഴില്‍ കഴിയുമ്പോഴല്ലെ  കൂലി നല്‍കുന്നത്. അതാണെന്ന് നബി വ്യക്തമാക്കി. പരിശുദ്ധ റമദാന്‍ മാസത്തിന് ആരംഭമായി.
രാത്രി പകലാക്കി മാറ്റി, ക്ഷമയുടെ പര്യായമായി, ദാനധര്‍മ്മങ്ങള്‍ക്കും സക്കാത്തിനും പ്രാധാന്യം നല്‍കി, ശാരീരികേ ച്ഛകള്‍ക്ക് അവധി നല്‍കി, നിര്‍ബന്ധമാക്കപ്പെട്ട അഞ്ചു നേരം നമസ്‌ക്കാരത്തിനൊപ്പം നോമ്പും തറാവീഹ് നമസ്‌കാരവും മറ്റ് സുന്നത്താക്കപ്പെട്ട നമസ്‌ക്കാരങ്ങളും നിര്‍വ്വഹിച്ച് അല്ലാഹുവിന്റെ തൃപ്തിയും പൊരുത്തവും മാത്രം സ്വായത്തമാക്കി ജീവിതത്തില്‍ മുന്നേറുവാനുള്ള കനകാവസരം എത്തിച്ചേര്‍ന്നിരിക്കുന്നു. കരുണാമയനായ പ്രപഞ്ചനാഥന്‍ വിശ്വാസി സമൂഹത്തിനു മേല്‍ അനുഗ്രഹം കോരിച്ചൊരിയുന്ന പരിശുദ്ധ റമദാന്‍ മാസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുവാന്‍ നാമോരോരുത്തരും തയ്യാറാവുക. റമദാനില്‍ വിശ്വാസികള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് സൂക്ഷ്മത. ഭക്ഷണപാനീയങ്ങളും ലൈംഗിക ഇച്ഛകളും ഉപേക്ഷിക്കുക എന്നതിലൂടെ ഒരു നോമ്പുകാരന്‍ പൂര്‍ണനാകുന്നില്ല,  സ്വന്തം നാവിനെ സൂക്ഷിക്കാന്‍ നോമ്പുകാരന്‍ കൂടുതല്‍ ബാധ്യസ്ഥനാണ്. പരദൂഷണം, മോഷമായ സംസാരങ്ങള്‍, കളവ് പറയല്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വളരെ സൂക്ഷ്മതയോടെ മാറി വിട്ടുനില്‍ക്കാന്‍ നമ്മുക്ക് കഴിയണം. അല്ലെങ്കില്‍ റമദാന്റെ ചൈതന്യം നഷ്ടപ്പെടുന്ന സാഹചര്യമായിരിക്കം.  
റമദാന്റെ പവിത്രത പൂര്‍ണാകുന്നത് ഓരോ വ്യക്തിയും റമദാനിലൂടെ സംസ്‌കരിക്കപ്പെടുമ്പോഴാണ്. അതിന് ഓരോരുത്തര്‍ക്കും കഴിയണം.  ലോക സാമ്പത്തിക രംഗത്തെ അനശ്വര വിപ്ലവമായി മാറിയ സക്കാത്ത് നല്കി നാഥന്റെയടുത്തു നിന്നും കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് വിശുദ്ധ റമദാനിന്റെ ആഗമനത്തോടെ നമുക്ക് ലഭ്യമായിട്ടുള്ളത്.  
നമസ്‌ക്കാരവും നോമ്പുമെന്നതുപോലെ തന്നെ സക്കാത്തു വിശ്വാസികളുടെ നിര്‍ബന്ധിതബാധ്യതയാണ്.    അല്ലാഹു വിന്റെ അപാരമായ അനുഗ്രഹങ്ങളും അളവറ്റ പുണ്യങ്ങളും തൃപ്തിയും മാത്രം കാംക്ഷിച്ചു കൊണ്ട് പരിശുദ്ധ റമദാനെ നെഞ്ചിലേറ്റി ഖുര്‍ആന്‍ പാരായണവും സ്തുതി കീര്‍ത്തനങ്ങളുമായി നമുക്കേവര്‍ക്കും പരിശുദ്ധവും പരിപാവനവും പവിത്രവുമായ റമദാന്‍ മാസത്തെ നമുക്ക് അര്‍ത്ഥപൂര്‍ണ്ണമാക്കുവാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago