HOME
DETAILS

കന്നുകാലി വില്‍പന നിരോധനം ജനങ്ങളുടെ മേലുള്ള കടന്നുകയറ്റം: മന്ത്രി കെ രാജു

  
backup
May 28 2017 | 00:05 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-2






കൊച്ചി: കശാപ്പിനായി കന്നുകാലികളെ വില്ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വനം മന്ത്രി അഡ്വ.കെ രാജു. നെടുമ്പാശ്ശേരി സുവര്‍ണോദ്യാനം ബയോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൃഗസംരക്ഷണം സംസ്ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ ഇത്തരമൊരു ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനാളുകളുടെ തൊഴിലും ഉപജീവനമാര്‍ഗവുമാണ് കന്നുകാലി വളര്‍ത്തലും വില്പനയും. മാട്ടിറച്ചി കയറ്റി അയയ്ക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇത്തരമൊരു രാജ്യത്ത് പുതിയ ഉത്തരവ് കൊണ്ട് ഭരണപരിഷ്‌കാരം നടപ്പാക്കുന്നത് ശരിയല്ല. അറവുശാലകള്‍ നിബന്ധനകളനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു മാത്രമേ ഉറപ്പാക്കേണ്ടതുള്ളൂ.
കന്നുകാലിച്ചന്തകള്‍ കേരളസംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ ഉത്തരവു പ്രകാരം കര്‍ഷകര്‍ കാലിച്ചന്തയില്‍ നിന്നു കാര്‍ഷികാവശ്യത്തിന് കന്നുകാലികളെ വാങ്ങുന്നതിനു പോലും ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള രേഖകള്‍ അവശ്യമാണ്. ഇത് ഫലത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വില്പനയില്‍ പോലും വന്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു
നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി കാര്യക്ഷമമായ രീതിയില്‍ വനസംരക്ഷണം നടപ്പാക്കുന്നുണ്ട്. അതിനാല്‍ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 400ലധികം വര്‍ഗത്തില്‍ പെട്ട സസ്യങ്ങളും മുളങ്കാടുകളും ഉള്‍പ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് സുവര്‍ണോദ്യാനം ബയോളജിക്കല്‍ പാര്‍ക്ക.് ഇത്തരം ഇക്കോ ടൂറിസം പദ്ധതികള്‍ കേരളത്തിലാകെ നടപ്പാക്കാനാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഇക്കോടൂറിസം പദ്ധതികള്‍ എകോപിപ്പിച്ച് ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുന്ന പുതിയൊരു പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അന്‍വര്‍സാദത്ത് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കശാപ്പിനായി കന്നുകാലികളെ വില്ക്കുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  17 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  17 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  17 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  17 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  17 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  17 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  17 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  17 days ago