മലയാളി യാമ്പുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
വളവന്നൂര്‍/യാമ്പു: മലപ്പുറം ജില്ലയിലെ വളവന്നൂര്‍ വരമ്പനാല സ്വദേശിയായ തായത്ത് പീടിയേക്കല്‍ അബൂബക്കര്‍ എന്ന അബൂക്ക (54) സൗദിയിലെ യാമ്പുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഞായറാഴ്ച വൈകുന്നേരം യാമ്പുവിലെ ടോപ്പ് സെന്ററിനടുത്തുള്ള വത്വനീ ബഖാലയില്‍ ജോലി ചെയ്യുകയായിരുന്ന അബുവിനെ നെഞ്ചു വേദനയെ തുടര്‍ന്ന് സുഹൃത്തുക്കള്‍ യാമ്പു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ വെച്ചാണ് മരണം സംഭവിച്ചത്. രണ്ടര പതിറ്റാണ്ടായി യാമ്പുവില്‍ ജോലിചെയ്യുകയായിരുന്നു. പരേതനായ തായത്ത് പീടിയേക്കല്‍ മമ്മുവാണ് പിതാവ്. മാതാവ് പരേതയായ കുഞ്ഞിപ്പാത്തു എന്ന ഉമ്മ. ഭാര്യ : ആരിഫ . മക്കള്‍ : ആസിര്‍ സഹല്‍, ഹസ്നിയ തെസ്നി. സഹോദരങ്ങള്‍ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് യാമ്പുവില്‍ തന്നെ ഖബറടക്കം ചെയ്യാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."