'പൈതൃകം പരിഗണിക്കാത്ത പരിഷ്‌കാരങ്ങള്‍ അപകടം വരുത്തും'
മലപ്പുറം: രാജ്യത്തിന്റെ പൈതൃകം പരിഗണിക്കാത്ത പരിഷ്‌കാരങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തുമെന്നും ധാര്‍മികതയുടെ നിത്യയൗവനം കാത്തുസൂക്ഷിക്കുന്ന ശരീഅത്ത് നിയമങ്ങള്‍ ശക്തമായി നിലനില്‍ക്കേണ്ടത് സദാചാര ബോധവും സുഭദ്രമായ കുടുംബ വ്യവസ്ഥിതിയും ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യമാണെന്നും ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് വിവിധ രീതിയിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ 13ന് കോഴിക്കോട് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയപ്പിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയമവതരിപ്പിച്ചു. യു. ശാഫി ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.വി അബ്ദുറഹ്മാന്‍ ദാരിമി അഞ്ചച്ചവിടി, യൂസുഫ് ഫൈസി മേല്‍മുറി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."