അഞ്ച് മാസത്തിനിടെ വെള്ളത്തില്‍ മരണം കവര്‍ന്നത് നാല് വിദ്യാര്‍ഥികളെ
തൊടുപുഴ: തൊടുപുഴയിലെ ആദ്യ സ്‌കൂളായ ഡയറ്റ് ലാബ് യു.പി സ്‌കൂള്‍ ബാലാരിഷ്ടതകള്‍ മറികടന്ന് പുതുമോടിയില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണമെന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയുമെല്ലാം കൂട്ടായ്മയിലൂടെ ഈ സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം അടക്കമുള്ള ആധുനീകസൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. കെ. സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊല്ല വര്‍ഷം 1002ല്‍ ആരംഭിച്ച സ്‌കൂള്‍ ഇന്ന് 190 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. കുറേക്കാലങ്ങളായി ഉടലെടുത്ത പുതിയ വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ നേരിട്ട പ്രതിസന്ധി ഡയറ്റ് സ്‌കൂളിനെയും ബാധിച്ചിരുന്നു. എന്നാല്‍, പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനവും അതോടൊപ്പം ഈ സ്‌കൂളിനെ സ്‌നേഹിക്കുന്നവരുടെ ഒത്തൊരുമയും കൂടിയായതോടെ വികസന സാക്ഷാല്‍ക്കാരത്തിന് വഴിതുറന്നു.
വികസനസമിതിയോഗം ചേര്‍ന്ന് തുടക്കമിട്ട 'ഒന്നാംക്ലാസ് ഒന്നാം തരം' എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം തയാറായി. ക്ലാസ് റൂം ഹൈടെക് ആക്കുന്നതിന് തൊടുപുഴ മര്‍ച്ചന്റ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ രണ്ടുലക്ഷം രൂപ ചെലവിട്ടു. തൊടുപുഴ ബിആര്‍സി തല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ഡയറ്റ് ലാബ് സ്‌കൂളിലാണ് നടക്കുന്നത്. അന്നേ ദിവസം രാവില്‍െ 10ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ലാസ് മുറികളും സ്‌കൂള്‍ മുറ്റവും ടൈല്‍ പാകുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തൊടുപുഴ നഗരസഭയുമാണ് ഏറ്റെടുത്ത് നടത്തുന്നത്.
നാശോന്മുഖമായി കിടന്ന സ്‌കൂളിലെ കിഡ്‌സ് പാര്‍ക്ക് നവീകരിച്ച് പുതിയ കളിഉപകരണങ്ങളും സ്ഥാപിച്ചു. ഫലവൃക്ഷതൈകള്‍ നട്ട് സ്‌കൂളിനെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10ന് പി ജെ ജോസഫ് എംഎല്‍എ കിഡ്‌സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.
നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, മര്‍ച്ചന്റ് യൂത്ത്‌വിങ് പ്രസിഡന്റ് സി. കെ. ഷിഹാബ്, തൊടുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസ് സി പീറ്റര്‍, ഡയറ്റ് സീനിയര്‍ ലക്ചര്‍ സി. കെ. സാനു, സ്‌കൂള്‍ എച്ച്എം ഇന്‍ ചാര്‍ജ് സി .എസ്. ഷാലുമോള്‍, അധ്യാപകന്‍ ജോര്‍ജ് വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."