അപകടം തുടര്‍ക്കഥയായ എളാട് ചെക്ക്ഡാം അധികൃതര്‍ സന്ദര്‍ശിച്ചു
പെരിന്തല്‍മണ്ണ: അപകടങ്ങള്‍ തുടര്‍ക്കഥയായ മുതുകുര്‍ശ്ശി എളാട് ചെക്ക്ഡാം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. എളാട് ചെക്ക് ഡാമിലും പരിസരങ്ങളിലുമുണ്ടായ അപകടങ്ങളില്‍ നിരവധിപേര്‍ മരിച്ചതോടെ കൈക്കൊള്ളേണ്ട സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് അധികൃതര്‍ സന്ദര്‍ശനം നടത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുലുക്കല്ലൂര്‍, ഏലംകുളം പഞ്ചായത്തുകളിലെ കാര്‍ഷിക, കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മിച്ച മല്ലിക്കട എളാട് ചെക്ക് ഡാമില്‍ ഇതിനകം പന്ത്രണ്ട് അപകട മരണങ്ങളാണ ുണ്ടായത്. ഇതില്‍ കൂടുതല്‍ പേരും ഏലംകുളത്തും പരിസരങ്ങളിലുമുള്ളവരായിരുന്നു.
ചെക്ക്ഡാമിലെ പാറക്കെട്ടുകളിലും ചെളിയിലും കുടുങ്ങിയാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്. ഡാമില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ 22ന് പ്രദേശവാസിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഇവിടെ മുങ്ങിമരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ, വൈസ് പ്രസിഡന്റ് സുഭദ്ര വാരസ്യര്‍, അംഗങ്ങളായ ബക്കര്‍മാസ്റ്റര്‍, സൈഷാദ്, ഷീബ, ഉമ്മര്‍, രാജഗോപാലന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘം ഡാമും പരിസരവും സന്ദര്‍ശിച്ചത്. ഇവിടെ അത്യാവശ്യമായി എടുക്കേണ്ട സുരക്ഷാമുന്‍കരുതലുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ഇവര്‍ അറിയിച്ചു.
ഡാമില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് കാണിച്ച് നേരത്തെ 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."