14 തവണ മുക്കുപണ്ടം പണയം വച്ചയാളെ പൊലിസ് പിടികൂടി
മലപ്പുറം: 14 തവണ മലപ്പുറം കുന്നുമ്മലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ചയാളെ മലപ്പുറം പൊലിസ് പിടികൂടി. കോഡൂര്‍ മങ്ങാട്ടുപുലം സ്വദേശി മുഹമ്മദ് മുസമ്മിലാ(28)ണ് പിടിയിലായത്. ഫെബ്രുവരി മുതലാണ് ഇയാള്‍ പണയംവയ്ക്കാന്‍ ആരംഭിച്ചത്. ഇതുവരെ 10.5 ലക്ഷത്തിന്റെ ഇടപാടുകള്‍ നടത്തുകയും ചെയ്തു.
ആദ്യതവണ പിടികൂടാതായപ്പോള്‍ പിന്നീട് സ്ഥിരമായി മുക്കുപണ്ടം വയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ബാങ്കില്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ് മുസമ്മില്‍ വച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് മലപ്പുറം പൊലിസില്‍ വിവരം അറിയിച്ചു.
സി.ഐ എ. പ്രേംജിത്തിന്റെ നിര്‍ദേശപ്രകാരം പ്രതിയെ ബാങ്കില്‍ വളിച്ചുവരുത്തി. കൂടുതല്‍ തവണ പണയം വച്ചതിനു മികച്ച ഉപഭോക്താവിനുള്ള സമ്മാനം നല്‍കുന്നെണ്ടെന്ന വ്യാജേനയായിരുന്നു വിളിച്ചത്.
പ്രതി സ്ഥാപനത്തിലെത്തിയപ്പോള്‍ എസ്.ഐ മുഹമ്മദ് റഫീഖ്, സി.പി.ഒ രജീഷ്, കെ. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."