എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ എല്പ്പിക്കരുതെന്ന് കരാറുകാര്‍
കാസര്‍കോട്: എന്ഡോസള്ണ്ടണ്ടഫണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടാണ്ടണ്ടണ്ടണ്ടണ്ടന് പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ എല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലൈഫ് മിഷന് പദ്ധതിയിലൂടെയുള്ള വീട് നിര്‍മാണവും പ്രളയത്തിനുശേഷമുള്ള നവകേരള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ എല്‍പ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ആര്.സി.സിയുടെ 186കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ എല്‍പ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്‍ അഴിമതിയാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും യൂത്ത് വിങ് യോഗം ആവശ്യപ്പെട്ടു.
കരാറുകാരന് കലട്ര ഹംസയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. അഷറഫ് പെര്‍ള അധ്യക്ഷനായി. നിസാര്‍ കല്ലട്ര ഉദ്ഘാടനം ചെയ്തു. ജാസിര്‍ ചെങ്കള, എം.ടി നാസര്‍, ബോസ് ഷെരീഫ്, നാസര്‍, മജീദ് ബെണ്ടിച്ചാല്‍, യൂസഫ് കുമ്പള, ഇ. റൈശുദ്ദിന്, ബഷീര്‍ ചേരൂര്‍, സുനൈഫ്, ഇര്ഫാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."