HOME
DETAILS
MAL
തെരഞ്ഞെടുപ്പ് അധികൃതരുടെ കണ്ണില്‍ നീലേശ്വരം ഇപ്പോഴും 'പഞ്ചായത്ത് '
backup
October 04 2018 | 08:10 AM
തൃക്കരിപ്പൂര്‍: തെരഞ്ഞെടുപ്പ് അധികൃതരുടെ കണ്ണില്‍ നീലേശ്വരം ഇപ്പോഴും പഞ്ചായത്ത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലാണ് നീലേശ്വരം പഞ്ചായത്ത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏക നഗരസഭയായ നീലേശ്വരം 2010ലാണ് നിലവില്‍ വന്നത്.
ആകെ 29 ബൂത്തുകളാണിവിടെയുള്ളത്. അന്തിമ വോട്ടര്‍പട്ടികയില്‍ നീലേശ്വരം നഗരസഭ എന്നാക്കി തിരുത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എം.ടി.പി കരീം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."