യൂനിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ അഖില്‍ ആശുപത്രി വിട്ടു; സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണം
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളുടെ കുത്തേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി അഖില്‍ ചന്ദ്രന് ആശുപത്രിവിട്ടു. അഖിലിന് രണ്ടുമാസം പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലായ് 12ന് യൂനിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിലാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തിപരുക്കേല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."