പ്രതിപക്ഷ ഭേദഗതികള്‍ തള്ളി മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ബില്‍ പാസാക്കിയത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങളായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവര്‍ സമര്‍പ്പിച്ച ഭേദഗതികളും തള്ളി ശബ്ദവോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്.
വോട്ടെടുപ്പില്‍ ബില്ലിനെ ആരും എതിര്‍ത്തില്ല. ബഹളത്തിനിടെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍മാരുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമായി കുറയ്ക്കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണാകേണ്ടതെന്ന നിയമം മാറ്റി എല്ലാ സുപ്രിംകോടതി ജഡ്ജിമാരെയും ഇതിനായി പരിഗണിക്കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാകേണ്ടത് വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കണമെന്ന വ്യവസ്ഥ മാറ്റി വിരമിച്ച ഹൈക്കോടതി ജഡ്ജിയായിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. നിലവില്‍ ദേശീയ പട്ടികജാതി കമ്മിഷന്‍, ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍, ദേശീയ വനിതാ കമ്മിഷന്‍ എന്നിവയുടെ അധ്യക്ഷരെല്ലാം മനുഷ്യാവകാശ കമ്മിഷനില്‍ അംഗങ്ങളാണ്. പുതിയ ബില്‍ പ്രകാരം ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്‍, ദേശീയ ബാലാവകാശ കമ്മിഷന്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മിഷന്‍ എന്നിവരുടെ അധ്യക്ഷരും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."