ജനിതകവ്യതിയാനം വന്ന വൈറസ്: ഒറ്റപ്പെട്ട് ദക്ഷിണാഫ്രിക്കയും
ജോഹന്നാസ്ബര്‍ഗ്: ബ്രിട്ടനില്‍ കണ്ടെത്തിയതിനു സമാനമായി ജനിതകവ്യതിയാനമുള്ള വൈറസ് ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാന സര്‍വിസ് നിരോധിച്ചു. ഇതോടെ രാജ്യം ഒറ്റപ്പെട്ട അവസ്ഥയിലായി. തുര്‍ക്കി, ജര്‍മനി, സഊദി, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്റാഈല്‍ എന്നിവയാണ് ദക്ഷിണാഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയത്.
501.വി2 എന്നു പേരിട്ട കൊറോണ വൈറസാണ് ദക്ഷിണാഫ്രിക്കയില്‍ അതിവേഗം വ്യാപിക്കുന്നത്. ഇതില്‍ നിന്നു സംരക്ഷണം നല്കാന് നിലവില്‍ അനുമതി ലഭിച്ച വാക്സിനുകള്‍ക്കു സാധിക്കുമോയെന്ന് പഠിച്ചുവരുകയാണ് ശാസ്ത്രജ്ഞര്‍.
രോഗവ്യാപനം കൂടിയതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക സര്‍ക്കാര്‍. ഹോട്ട്സ്പോട്ട് മേഖലകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം തടയുകയും മദ്യവില്പന ഏതാനും ദിവസങ്ങളില്‍ നിശ്ചിത മണിക്കൂറുകളില്‍ മാത്രമായി ചുരുക്കുകയും ചെയ്തു. രാജ്യത്ത് 9,30,711 പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്. ഇതില്‍ 24,907 പേര് മരിച്ചു. ദിനേന ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബോധിതരുടെ എണ്ണം 8,500 ആയി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."