കുട്ടികളെ മര്‍ദിച്ചു; വൈറലായ വിഡിയോയിലെ അച്ഛന്‍ അറസ്റ്റില്‍
പേടിപ്പിക്കാനെടുത്ത വിഡിയോ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പോയത് അറിയാതെയെന്ന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ആളെ തിരിച്ചറിയാന്‍ പൊലിസ് പൊതുജനത്തോട് സഹായം തേടുകയും ചെയ്ത വിഡിയോയിലെ കുട്ടികളെ മര്‍ദിക്കുന്ന അച്ഛന്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറാ(45)ണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറ്റിങ്ങല്‍ പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് രണ്ടു കുട്ടികളെ അച്ഛന്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. തുടര്‍ന്ന് കേരള പൊലിസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി. അതില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു.
അതിനിടെ ഭര്‍ത്താവ് പ്രശ്‌നക്കാരനല്ലെന്നു പറഞ്ഞ് സുനില്‍കുമാറിന്റെ ഭാര്യ മാധ്യമങ്ങളെ കണ്ടു. കുടുംബത്തിലുണ്ടായ ചെറിയ തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ വേണ്ടി എടുത്ത വിഡിയോ ആണ് വൈറലായതെന്നും വിഡിയോ എടുക്കുന്നതു കണ്ടപ്പോള്‍ അച്ഛനെ പേടിപ്പിക്കാന്‍ വേണ്ടിയാണ് മകള്‍ ഉറക്കെ കരഞ്ഞതെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് പ്രശ്‌നക്കാരനല്ല. അയല്‍വാസികളോടോ അടുത്ത കുടുംബക്കാരോടോ ചോദിച്ചാല്‍ ഇതിന്റെ സത്യമറിയാം. വിഡിയോ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടതാണ് ഷെയര്‍ ചെയ്തു ലോകം മുഴുവന്‍ പ്രചരിച്ചത്. താനൊരു രോഗിയാണ്. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം തങ്ങളെ നോക്കുന്നതെന്നും ഇതുവരെയും തന്നെയോ മക്കളെയോ ഭര്‍ത്താവ് ഉപദ്രവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കേസ് നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."