തൃശൂരിലെ ബോയ്സ് ചില്‍ഡ്രന്‍സ് ഹോമിന്റെ കെട്ടിടം ജീര്ണാവസ്ഥയില്: ബാലാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: തൃശൂരിലെ ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്.
ഗേള്‍സ് ഹോമിനായി പണിത കെട്ടിടത്തിലേയ്ക്ക് ആണ്‍കുട്ടികളുടെ ഹോം താത്കാലികമായി 15 ദിവസത്തിനുള്ളില്‍ മാറ്റാന്‍ വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം കൊടുക്കണം.
ആണ്‍കുട്ടികളുടെ ഹോം ആയി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പരിശോധന നടത്തണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
ജീര്‍ണത പരിഹരിക്കാന്‍ കഴിയാത്തതാണെങ്കില്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള കെട്ടിടം വളരെ വിശാലമായതാണെങ്കിലും ജീര്‍ണാവസ്ഥ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."