മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി
ചടങ്ങ് ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിലായിരുന്നു പരിപാടി. വിവിധ മത-സാമുദായിക നേതാക്കള്‍,വ്യവസായ പ്രമുഖര്‍,സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുമായുള്ള സംവാദത്തിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എന്‍.എസ്.എസ് നേതാക്കള്‍ ബഹിഷ്‌കരിച്ചു. എന്‍.എസ്.എസ് കൊല്ലം താലൂക്ക് യൂനിയന്‍ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെങ്കിലും സമ്പര്‍ക്ക പരിപാടിക്കെത്തില്ലെന്നും ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും താലൂക്ക് യൂനിയന്‍ അറിയിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് വിശദീകരിച്ചാണ് നേതാക്കള്‍ സമ്പര്‍ക്ക പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.മുന്നോക്ക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിലും മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കാത്തതിലുള്ള എതിര്‍പ്പുമാണ് വിട്ടുനില്‍ക്കാന്‍ കാരണം.
നൂറോളംപേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം പത്തനംതിട്ടയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിപാടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എല്‍.ഡി.എഫിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ലക്ഷ്യം. എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."