ഗിന്നസ് റെക്കോര്‍ഡ് ജേതാക്കള്‍ സംഘടന രൂപീകരിച്ചു
കൊച്ചി: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനംപിടിച്ച വ്യക്തികളുടെ സംഘടനക്ക് എറണാകുളത്ത് രൂപം കൊടുത്തു. ലോകത്തില്‍ ആദ്യമായാണ് ഗിന്നസ് റെക്കോര്‍ഡ് ജേതാക്കള്‍ ഒരു സംഘടനക്ക് രൂപം കൊടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാക്കളെ ഒരുമിച്ച് കൂട്ടുകയാണ് ലക്ഷ്യം. ഗിന്നസ് റെക്കോര്‍ഡ് വിന്നേഴ്സ് കമ്മ്യൂണ്‍ എന്ന പേരില്‍ ഒരാഴ്ചക്കകം സംഘടന രജിസ്റ്റര്‍ ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 20 ഓളം അംഗങ്ങളാണ് സംഘടനയിലുള്ളത്. കേരളത്തില്‍ 30 പേരോളം വ്യക്തിഗത ഇനത്തില്‍ ഗിന്നസ് ജേതാക്കളായിട്ടുണ്ട്. ഭാരവാഹികളായി ഗിന്നസ് രാജു മാസ്റ്റര്‍(പ്രസിഡന്റ്), ഗിന്നസ് സജീഷ് മുഖത്തല(സെക്രട്ടറി), ഗിന്നസ് ദിലീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്വാതന്ത്ര്യദിനത്തില്‍ ഗിന്നസ് ജേതാക്കളെ ഒരുമിപ്പിച്ച് പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."