സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; പ്രഭാകരന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കണം
കാസര്‍കോട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റിലും ഡപ്യൂട്ടേഷനിലും സ്ഥലം മാറ്റുന്നതു ജില്ലയില്‍ രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമായിരിക്കണമെന്ന മുന്‍ ചീഫ് സെക്രട്ടറി പ്രഭാകരന്‍ കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കണമെന്നു ജില്ലാ വികസന സമിതിയോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രഭാകരന്‍ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതാണ്.
ഇതര ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റത്തെത്തുടര്‍ന്നു കാസര്‍കോട് ജില്ലയിലെത്തിയാല്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഉടന്‍ സ്ഥലം മാറിപ്പോവുകയാണ്.
ശമ്പളം ഇവിടെയും സേവനം അവിടെയുമെന്ന സ്ഥിതിയുണ്ട്. ഈ തസ്തികകളില്‍ ഒഴിവുകള്‍ നികത്താനും സാധിക്കുന്നില്ല.
ജില്ലയുടെ വികസനത്തിനു തടസ്സം സൃഷ്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നു ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീറുമാണ് വിഷയം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."