കള്ളപ്പരസ്യം നല്‍കി പിണറായി ചെലവഴിച്ചത് ശതകോടികള്‍: ടി. സിദ്ദീഖ്
വടകര: സൗജന്യ ഫ്‌ളാറ്റ് നല്‍കി എന്ന പേരില്‍ ഒരു കുടുംബത്തിന്റെ ഫോട്ടോ നല്‍കിയത് തങ്ങളറിയാതെയും തങ്ങള്‍ക്ക് നല്‍കാതെയുമാണെന്ന പ്രസ്താവന ഗൗരവമുള്ളതാണെന്നും 2016 ല്‍ 175 ലക്ഷം ചെലവഴിച്ച് ഡല്‍ഹിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വരെ പരസ്യം നല്‍കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തില്‍ നടത്തിയത് അര്‍ധസത്യങ്ങളും നുണപ്രചരണങ്ങളും വ്യാമോഹങ്ങളും മാത്രമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് പറഞ്ഞു.
വന്‍ പരാജയമായ പിണറായി അത് മൂടിവെക്കാന്‍ കള്ളം പറഞ്ഞ് പരസ്യം നല്‍കുന്നു. കള്ളം പറയാനും പ്രമാണിത്തത്തിനും വേണ്ടി ഖജനാവ് മുടിക്കുന്ന ജോലിയാണ് മോദി- പിണറായി സര്‍ക്കാറുകള്‍ ഒരുപോലെ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.കെ സീതി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ അമീര്‍ സംഘടനാ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ബാബു ഒഞ്ചിയം , അസീസ് കാപ്പാട്, ശശിധരന്‍ കരിമ്പനപ്പാലം, കല്ലാറ കുഞ്ഞമ്മത്, പുറന്തോടത്ത് സുകുമാരന്‍, പറമ്പത്ത് ദാമോദരന്‍, സി.എച്ച് അറഫാത്ത്, കാവില്‍ രാധാകൃഷ്ണന്‍, പ്രമോദ് കോട്ടപ്പള്ളി, തെക്കെക്കര മുഹമ്മദലി, കൂടാളി അശോകന്‍, വി.പി ദുല്‍ഖിഫില്‍, കോവുമ്മല്‍ അമ്മത്, സോമന്‍ മത്യത്ത് സംസാരിച്ചു.
രാജേഷ് കിണറ്റിന്‍കര സ്വാഗതവും വി.കെ കുഞ്ഞുമൂസ്സ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."