സി.എച്ച് കാലത്തിന് മായ്ക്കാന്‍ കഴിയാത്ത പ്രതിഭ: അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ
മണ്ണാര്‍ക്കാട്: കാലത്തിന് മായ്ക്കാനാകാത്ത അപൂര്‍വ്വ രാഷ്ട്രീയ പ്രതിഭയാണ് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയും സി.എച്ച് സെന്റര്‍ റിയാദ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും കാരുണ്യ സ്പര്‍ശം ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലാളിത്യവും സമഭാവനയും മുഖമുദ്രയാക്കി നിരക്ഷരരും ദരിദ്രരുമായ ഒരു സമൂഹത്തെ നിര്‍ഭയരായി സംഘടിക്കാനും അവകാശ പോരാട്ടത്തിനും പ്രാപ്തമാക്കിയ സി.എച്ച് തലമുറകള്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി.
ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറിമാരായ അഡ്വ. ടി.എ സിദ്ദീഖ്, റഷീദ് ആലായന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ റഷീദ് തോട്ടാശ്ശീരി, ജില്ലാ ചെയര്‍മാന്‍ പി അബ്ദുല്‍ ഹമീദ്, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ടി.എച്ച്. ഹനീഫ, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം മമ്മദ്ഹാജി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. ശമീര്‍ പഴേരി, ജിദ്ദ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് കബീര്‍ മണ്ണറോട്ടില്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് പാലക്കല്‍, കോങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം തറയില്‍, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അച്ചിപ്ര മൊയ്തു, കെ ആലിപ്പു ഹാജി, തച്ചമ്പറ്റ ഹംസ, ആലായന്‍ മുഹമ്മദലി, എം.കെ ബക്കര്‍, നാസര്‍ പുളിക്കല്‍, സി ഷഫീഖ് റഹ്മാന്‍, റഷീദ് മുത്തനില്‍, എം കുഞ്ഞുമുഹമ്മദ്, മുഹമ്മദലി ബുസ്താനി, നാസര്‍ അത്താപ്പ, മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അബ്ദുല്ല, എസ്.ടി.യു മേഖലാ പ്രസിഡന്റ് പി മുഹമ്മദ് മാസ്റ്റര്‍, കെ ഹംസ, ബഷീര്‍ തെക്കന്‍, യൂസഫ് പാക്കത്ത്, കെ.പി ഉമ്മര്‍, അസീസ് പച്ചീരി, കെ.സി അബ്ദുറഹിമാന്‍, മജീദ് തെങ്കര, എം ഹമീദ് ഹാജി, മുജീബ് മല്ലിയില്‍, ഷഹന കല്ലടി, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് പി അജ്മല്‍ റാഫി, ബിലാല്‍ മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."