പാറപ്പള്ളി റോഡ് തോടായി; യാത്രക്കാര്‍ ദുരിതത്തില്‍
കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി റോഡ് കുണ്ടും കുഴിയുമായി റോഡ് തോടായി മാറി. കൊല്ലം ജുമുഅത്ത് പള്ളിക്ക് മുന്നിലൂടെ പാറപ്പള്ളിയിലേക്ക് പോവുന്ന ടാറിട്ട റോഡാണ് മാസങ്ങളായി തകര്‍ന്ന് കിടക്കുന്നത്.
കൊയിലാണ്ടി നഗരസഭയിലെ 42,43 വാര്‍ഡുകളിലൂടെയാണ് ഈ റോഡ് കടന്ന് പോവുന്നത്. പ്രതിദിനം നൂറ് കണക്കിന് വിശ്വാസികള്‍ ഈ റോഡ് വഴി പാറപ്പള്ളി മഖാമിലേക്ക് എത്തുന്നുണ്ട്.
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനയാത്രക്കാരും, കാല്‍നടയാത്രക്കാരും ഏറെ പ്രയാസപ്പെടുന്നുണ്ട് .
അധ്യയന വര്‍ഷം അടുത്തിരിക്കെ രക്ഷിതാക്കളും റോഡിന്റെ കാര്യത്തില്‍ ആശങ്കയിലാണ്. വിവിധ വിദ്യാലയങ്ങളിലായി ധാരാളം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന പ്രധാന തീരദേശ റോഡ് കൂടിയാണ് പാറപ്പള്ളി റോഡ്. നഗരസഭയിലെ വിവിധ റോഡുകള്‍ റീ ടാറിങ് നടന്നെങ്കിലും വര്‍ഷങ്ങളേറെയായി പാറപ്പള്ളി റോഡില്‍ റീടാറിങ് നടന്നിട്ടില്ല. അധികൃതരുടെ അവഗണനക്കെതിരേ പ്രദേശത്ത് അമര്‍ഷമുണ്ട്.
റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. റോഡിന് ഇരുവശവും ഡ്രൈനേജ് നിര്‍മാണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."