ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പൂര്‍ണചന്ദ്രോദയം
ശ്രീഹരിക്കോട്ട: ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ തല ഒരിക്കല്‍ കൂടി ഉയര്‍ന്നു. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണത്തോടെ ലോകരാജ്യങ്ങള്‍ക്കിയിടില്‍ ഇന്ത്യ വീണ്ടും വന്‍നേട്ടമാണ് സ്വന്തമാക്കിയത്.
വിക്ഷേപിച്ച് 16.22 മിനിറ്റില്‍ തന്നെ ചന്ദ്രായന്‍-2 ഭൂമിയുടെ ആദ്യ ഭ്രമണപഥത്തില്‍ എത്തി. വിക്ഷേപണത്തെ നെഞ്ചിടിപ്പോടെയായിരുന്നു ശാസ്ത്രജ്ഞരും ഇന്ത്യയിലെ ഓരോ പൗരന്മാരും വീക്ഷിച്ചിരുന്നത്. ഇന്ത്യ നെഞ്ചിടിപ്പോടെ സാക്ഷ്യം വഹിച്ച ആ യാത്രയുടെ ഓരോ ഘട്ടവും നിര്‍ണായകമായിരുന്നു.
വിക്ഷേപണം വന്‍ വിജയം
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് 2.43നാണ് വിക്ഷേപിച്ചത്. ആദ്യഘട്ടത്തില്‍ എസ്-200 സ്ട്രാപ് ഓണ്‍സ് ജ്വലനം നടത്തി. ബഹിരാകാശ യാത്രയില്‍ ആദ്യഘട്ടത്തില്‍ നടത്തുന്ന ജ്വലനമാണ് ദൗത്യപേടകത്തേയും വഹിച്ച് ബഹിരാകാശ വാഹനം കുതിച്ചുയരാന്‍ പ്രചോദനമാകുന്നത്. ഇന്നലെ ഇതേ രീതിയില്‍ ജ്വലനം നടത്തിയാണ് ജി.എസ്.എല്‍.വി മാര്‍ക്ക്-3 എം. റോക്കറ്റ് പറന്നുയര്‍ന്നത്. തുടക്കത്തില്‍ റോക്കറ്റിന്റെ ചലന വേഗത സെക്കന്റില്‍ 451.91 കി.മീറ്റര്‍ ആയിരുന്നു.
കോര്‍ സ്റ്റേജ് ജ്വലനം
ചന്ദ്രയാന്‍-2 വഹിച്ചുകൊണ്ടുള്ള യാത്ര 1.846 കി.മീറ്റര്‍ പിന്നിട്ടപ്പോള്‍ ജി.എസ്.എല്‍.വിയുടെ ജ്വലന സംവിധാനങ്ങളിലൊന്നായ കോര്‍ സ്റ്റേജ് പ്രവര്‍ത്തിപ്പിച്ചു. 43. 77 കി.മീറ്റര്‍ ഉയരത്തിലായിരുന്നു റോക്കറ്റ്. ഈ സമയം ചലന വേഗത സെക്കന്റിര്‍ 1.75.64 കി.മീറ്ററായിരുന്നു.
സ്ട്രാപ്ഓണ്‍സ് വേര്‍പ്പെട്ടു
ബഹിരാകാശ വാഹനം കുതിച്ചതോടെ 2.188 മിനിറ്റില്‍ തന്നെ എസ്-200 സ്ട്രാപ്ഓണ്‍സ് പേടകത്തില്‍ നിന്ന് വിട്ടുമാറി. വാഹനം 61.979 കി.മീ ഉയരത്തില്‍ എത്തിയപ്പോഴാണ് റോക്കറ്റിന്റെ എസ്-200 സോളിഡ് ബൂസ്റ്ററുകള്‍ വിട്ടുമാറിയത്.
പി.എല്‍.എഫും വേര്‍പെട്ടു
കുതിച്ചുയരുന്നതിനിടയില്‍ വേഗതക്കനുസരിച്ച് യന്ത്രത്തിന്റെ ഘടനയിലും മാറ്റം വരുത്തിക്കൊണ്ടിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെ മര്‍ദവ്യതിയാനങ്ങളില്‍നിന്നും ചൂടില്‍ നിന്നും പേടകത്തെ സംരക്ഷിക്കുന്നതിനുള്ള പേലോഡ് ഫ്‌ളെയറിങ് (പി.എല്‍.എഫ്) 3.399 മിനിറ്റില്‍ പേടകത്തില്‍ നിന്ന് വിട്ടുമാറി. 114.85 കി.മീ ഉയരത്തില്‍വച്ചായിരുന്നു ഇത്.
കോര്‍ സ്റ്റേജ് അടച്ചു
വിക്ഷേപിച്ച് 5.09 മിനിറ്റില്‍ തന്നെ റോക്കറ്റിന്റെ എല്‍-110 എന്‍ജിന്‍ കോര്‍ സ്റ്റേജ് അടച്ചു. വാഹനം ഭൂമിനിയില്‍ നിന്ന് 169.096 കിമീ ഉയരത്തിലായപ്പോഴായിരുന്നു ഇത്. ഈ സമയം വാഹനത്തിന്റെ വേഗത സെക്കന്‍ഡില്‍ 4573.97 കിമീ ആയിരുന്നു. തുടര്‍ന്ന് 5.141ാം മിനിറ്റില്‍ എല്‍-110 കോര്‍ സ്റ്റേജ് വിജയകരമായി വേര്‍പ്പെടുത്തി. ഇത് 170.801 കി.മി ഉയരത്തില്‍ വച്ചായിരുന്നു.
ക്രേയാസ്‌റ്റേജിന്റെ ജ്വലനം
ക്രയോജനിക്കിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തിയതോടെ 5.181 മിനിറ്റില്‍ ക്രയോസ്റ്റേജ് സി.-25 ജ്വലിപ്പിച്ചു. 172.09 കി.മീറ്റര്‍ ഉയരത്തില്‍ വച്ചായിരുന്നു ഇത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ക്രയോജനിക് എന്‍ജിന്‍. പിന്നീട് 15.978 മിനിറ്റില്‍ ക്രയോസ്റ്റേജ് അടച്ചു. ഈ സമയം വാഹനത്തിന്റെ വേഗത സെക്കന്റില്‍ 10.296.06 ആയിരുന്നു. 176. 380 കി.മീറ്റര്‍ ഉയരത്തിലായിരുന്നു.
നിര്‍ണായക ഘട്ടം
ബഹിരാകാശ വാഹനത്തിന്റെ നിര്‍ണായക ഘട്ടമായിരുന്നു 16.228 മിനിറ്റില്‍ നടന്നത്. റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍- 2 പേടകം വിട്ടുമാറിയതാണ് ഈ ഘട്ടം. ഭൂമിയില്‍നിന്ന് 181.616 കി. മീറ്റര്‍ ഉയരത്തില്‍ വച്ചായിരുന്നു ഇത്. ആ സമയം വേഗം സെക്കന്‍ഡില്‍ 10304.66 മീറ്റര്‍ ആയിരുന്നു. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാനെ സ്ഥാപിച്ചതോടെ ചാന്ദ്രദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."