സര്‍വകലാശാലകളുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യും: മന്ത്രി ജലീല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലകളുടെ സ്റ്റാറ്റിയൂട്ടില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍.
സര്‍ക്കാര്‍, സ്വാശ്രയ കോളജുകളില്‍ യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്നുണ്ടെന്ന ആക്ഷേപമുണ്ട്. അതിനാല്‍ യോഗ്യതക്കനുസരിച്ചുള്ള സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ എല്ലാ സര്‍വകലാശാലകളുടെയും സ്റ്റാറ്റിയൂട്ടില്‍ ഭേദഗതി വരുത്തും. സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം 2020ല്‍ പൂര്‍ണമായും ഉടച്ചുവാര്‍ക്കും.
ഈ വര്‍ഷം മുതല്‍ നൂതന പഠനശാഖകളായ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, ബാച്ചിലര്‍ ഓഫ് ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കോളജുകളിലെ എന്റര്‍പ്രണര്‍ഷിപ്പ് സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."