ഉര്‍ദു സ്‌പെഷല്‍ ഓഫിസറെ നിയമിക്കണം: കെ.യു.ടി.എ
കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ദേശീയോദ്ഗ്രഥനത്തിനും മഹത്തായ സംഭാവന നല്‍കിയ ഉര്‍ദു ഭാഷയോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ശിക്ഷക് സദനില്‍ ചേര്‍ന്ന കെ.യു.ടി.എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഡി.പി.ഐ ഓഫിസില്‍ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഉര്‍ദു സ്‌പെഷല്‍ ഓഫിസര്‍ തസ്തികയില്‍ സര്‍ക്കാര്‍ ഉത്തരവു നല്‍കിയിട്ടും നിയമനം നടത്താതിരിക്കുന്ന നടപടിയില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ കടമ്പോട്ട് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍, ഒ. അബ്ദുസ്സലാം തൃശൂര്‍, പി.പി മജീദ് വയനാട്, എന്‍. ബഷീര്‍ മലപ്പുറം, ഷംസുദ്ദീന്‍ കോഴിക്കോട്, എം.വി ശിഹാബുദ്ദീന്‍ ചാവക്കാട്, ലെയ്‌സ് പി. വടകര, സി. മുഹമ്മദ് റഷീദ് മണ്ണാര്‍ക്കാട്, അബ്ദുറസാഖ്, സി. ജുഫൈല്‍ ഹസന്‍, പി.ടി സുല്‍ത്താന്‍ ബത്തേരി, കെ.കെ അബ്ദുല്‍ ബഷീര്‍, വി. അബ്ദുല്‍ മജീദ് തിരൂരങ്ങാടി, കെ. മുജീബുറഹ്മാന്‍ കോഴിക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."