'വിദ്യാഭ്യാസ വിപ്ലവത്തിലൂടെ എം.ഇ.എസ് സമൂഹത്തെ പരിവര്‍ത്തിപ്പിച്ചു'
കോഴിക്കോട്: വിദ്യാഭ്യാസ വിപ്ലവത്തിലൂടെ എം.ഇ.എസ് സമൂഹത്തെ പരിവര്‍ത്തിപ്പിച്ചുവെന്ന് താമരശേരി രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. എം.ഇ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രചോദനം 2017' വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം കൈതപ്പൊയിലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികള്‍ക്കുള്ള ഉപഹാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ നിര്‍വഹിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ യൂത്ത് വിങ് ജില്ലാ സെക്രട്ടറി ആര്‍.കെ ഷാഫിക്ക് നല്‍കി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് മെംബര്‍മാരായ ഒതയോത്ത് അഷ്‌റഫ്, രാജേഷ് ജോസ്, മെംബര്‍മാരായ കെ.സി ഷിഹാബ്, ജമീല, എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡന്റ് ബഷീര്‍, താമരശേരി താലൂക്ക് പ്രസിഡന്റ് ടി.കെ.സി മുഹമ്മദ്, സെക്രട്ടറി അസീസ്, എന്‍.കെ അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുറഹ്്മാന്‍ താമരശേരി, അഡ്വ. ഷമീര്‍ പല്‍സാന്‍, പരപ്പില്‍ മൊയ്തു, ജോസ് പുളുമൂട്ടില്‍, ഒ.കെ അഷ്‌റഫ് സംസാരിച്ചു. കെ.എം.ഡി. മുഹമ്മദ് സ്വാഗതവും സെക്രട്ടറി പി. ജഅഫര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."