പഞ്ചായത്ത് സെക്രട്ടറിയുടെ മെല്ലെപ്പോക്ക് നയം; പ്രസിഡന്റും അംഗങ്ങളും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ധര്‍ണ നടത്തി
താമരശേരി: ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
താമരശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരാണ് കോഴിക്കോട്ട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഡി.പി ഓഫിസില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. കൃത്യമായി ഓഫിസില്‍ എത്താതെയും ഫയലുകള്‍ തീര്‍പ്പാക്കാതെയും പഞ്ചായത്ത് സെക്രട്ടറി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു.പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരേ ഭരണസമിതി ഐകകണ്ഠേന പ്രമേയം പാസാക്കുകയും സര്‍ക്കാര്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ട്രൈബ്യൂണലില്‍ നിന്ന് സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ സമ്പാദിച്ച് ഇദ്ദേഹം വീണ്ടും ഇവിടെ തിരിച്ചെത്തുകയായിരുന്നു. സെക്രട്ടറിയെ മാറ്റി പകരക്കാരനെ നിയമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എസ് മുഹമ്മദലി, അംഗങ്ങളായ നവാസ് ഈര്‍പ്പോണ, റസീന സിയ്യാലി, മഞ്ജിത കുറ്റിയാക്കില്‍ തുടങ്ങിയവരും ധര്‍ണയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."